ഒരുമയുടെ പൂക്കളം തീർത്തു
പരിയാരം : കെ കെ എൻ പരിയാരം ഗവ. വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികളും,രക്ഷിതാക്കളും , നാട്ടുകാരും, അധ്യാപകരും ഒരുമിച്ചു ചേർന്ന് അതിവിപുലമായി ഈ വർഷത്തെ ഓണം ആഘോഷിച്ചു. ഉദ്ഘാടന ചടങ്ങോടുകൂടി തുടങ്ങിയ പരിപാടി കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ടാണ്ടിംഗ് കമ്മിറ്റീ ചെയർ പെർസൻ ശ്രീമതി. റോസ ഉദ്ഘാടനം നിർവഹിച്ചു. പരിയാരം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ. സാവിത്രി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി. പി. സുജന, പി ടി എ പ്രസിഡണ്ട് ശ്രീ. എ. ലക്ഷ്മണൻ, മതർ പി ടി എ പ്രസിഡണ്ട് ശ്രീമതി. ബിന്ദു ടി. വി., ഹെഡ് മാസ്റ്റർ ശ്രീ. ടി. ക. മാധവൻ നമ്പൂതിരി, പ്രിൻസിപ്പാൾ ശ്രീ. പി. സത്യൻ മാസ്റ്റർ, ശ്രീമതി. ജസീന്ത ടീച്ചർ, ശ്രീ. കെ. മനോജ് തുടങ്ങിയവർ ആശംസകൾ നേർന്നു. സംഘാടക സമിതി ചെയർമാൻ ശ്രീ.പി. സുരേഷ് സ്വാഗതവും, ശ്രീ. വി. വി. രവീന്ദ്രൻ മാഷ് നന്ദിയും പറഞ്ഞു.
തുടർന്ന് സ്കൂൾ ഗ്രൌണ്ടിൽ ഒരുമയുടെ പൂക്കളം തീർത്തു. കുട്ടികൾ,രക്ഷിതാക്കൾ , അധ്യാപകർ തുടങ്ങിയവർ ചേർന്നാണ് ഒരുമയുടെ വിശാലമായ പൂക്കളം തീർത്തത്. പൂക്കളം ഓണാഘോഷത്തിനു മാറ്റു കൂട്ടി. തുടർന്ന് കുട്ടികളുടെയും, രക്ഷിതാക്കളുടെയും, അധ്യാപകരുടെയും ഓണക്കളികൾ നടന്നു. ബലൂണ്‍ പൊട്ടിക്കൽ, മിട്ടായി പെറുക്കൽ, സ്പൂണ്‍ റൈസിംഗ്, ബന്ന് ഈറ്റിങ്ങ്, കുപ്പിയിൽ വെള്ളം നിറക്കൽ, തോപ്പിക്കളി, ചാക്ക് റൈസ്, വടം വലി, മൂസിക്കൾ ചെയർ, പോപ്കോണ്‍ റൈസ് എന്നീ നാടൻ കളികളാണ് അരങ്ങേറിയത്. ശേഷം ഓപ്പണ്‍ ടു ഓൾ ക്വിസ്സ് പരിപാടി കാണികൾക്ക് പുതിയൊരു അനുഭൂതി തീർത്ത് കൊണ്ട് വിജ്ഞാനത്തിന്റെ ബാന്ടകെട്ടഴിച്ചു. ക്വിസ്സ് വിജയികൾക്ക് സമ്മാനം നൽകി .
പരിസ്ഥിതി സംരക്ഷണ ബോധവല്ക്കരണം ലക്ഷ്യമിട്ട് മാതൃഭൂമി സീഡ് കെ കെ എൻ പി എം സ്കൂൾ അംഗങ്ങൾ അവതരിപ്പിച്ച തെരുവ് നാടകത്തിന്റെ ആദ്യ പ്രദർശനം നടന്നു . ഉച്ചയ്ക്ക് വിഭവ സമൃതമായ ഓണ സദ്യ ഒരുക്കി എല്ലാവർക്കും വിതരണം ചെയ്തതിനു ശേഷം പരിപാടി സമാപനം കൊണ്ടു.
 |
| പൂക്കൾ ഒരുക്കുന്ന ജെ ആർ സി, ഗൈഡ്സ് കുട്ടികൾ |
 |
| ഹൈ സ്കൂൾ കുട്ടികൾ പൂക്കൾ തയ്യാറാക്കുന്നു |
 |
| ഗ്രൌണ്ട് നിരത്തുന്ന സ്കൌട്ടും , വളണ്ടിയറും |
 |
| കളം വരക്കുന്നു |
 |
| വി എച് എസ് ഇ ലെ പെണ്കുട്ടികൾ പൂക്കൾ തയ്യാറാക്കുന്നു |
 |
| പൂക്കൾ ഒരുക്കുന്ന വി എച് എസ് ഇ ലെ ആണ്‍ കുട്ടികൾ |
 |
| പൂക്കളമൊരുങ്ങുന |
 |
| പൂവിടുന്ന ജെ ആർ സി , വി എച് എസ് ഇ കുട്ടികൾ |
 |
| അധ്യാപികമാരുടെ നിർദ്ദേശമനുസരിച്ച് കുട്ടികൾ പൂക്കളമൊരുക്കുന്നു |
 |
| പൂക്കളത്തിന്റെ അവസാന മിനുക്ക് പണിയിൽ |
 |
| കെ.കെ.എൻ പരിയാരം സ്മാരക സ്കൂളിലെ കുട്ടികൾ ഒരുക്കിയ ഒരുമയ്ടെ പൂക്കളം |
 |
| സ്വഗതം : ശ്രീ. പി.സുരേഷ് (ചെയർമാൻ, സംഘാടക സമിതി) |
 |
| അദ്ധ്യക്ഷ : ശ്രീമതി. കെ. സാവിത്രി (പഞ്ചായത്ത് പ്രസിഡണ്ട് ) |
 |
| ഉദ്ഘാടനം: ശ്രീമതി റോസ (ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പെർസണ്‍) |
ആശംസകൾ ............
 |
| ശ്രീ എ. ലക്ഷ്മണൻ (പ്രസിഡണ്ട് , പി ടി എ ) |
 |
| ശ്രീമതി. ടി. വി. ബിന്ദു (മദർ പി ടി എ. പ്രസിഡണ്ട് ) |
 |
| ശ്രീ. ടി. കെ. മാധവൻ നമ്പൂതിരി (ഹെഡ് മാസ്റ്റർ) |
 |
| ശ്രീ. പി. സത്യൻ മാസ്റർ (പ്രിൻസിപ്പാൾ ) |
 |
| ശ്രീമതി. ഫിലോ ജസീന്ത സെക്വേര (സീനിയർ അസിസ്റ്റന്റ് ) |
 |
| ശ്രീ. കെ. മനോജ് മാസ്റ്റർ (സ്റ്റാഫ് സെക്രടറി ) |
 |
നന്ദി: ശ്രീ. രവീന്ദ്രൻ മാഷ് (കണ്‍വീനർ സംഘാടക സമിതി )
|
 |
| സദ്യ വട്ടം |
 |
| സദ്യ ഒരുക്കുന്നവർ |
 |
| ഇല വൃത്തിയാക്കുന്നവർ |
 |
| വിളമ്പാൻ തയ്യാറാക്കുന്നവർ |
 |
| ഭക്ഷണം വിളമ്പുന്ന അധ്യാപകൻ |
 |
സ്കൂളിലെ അധ്യാപകൻ ഷാജൻ പീറ്റർ കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നു
|
No comments:
Post a Comment