Wednesday, 11 September 2013

പരിയാരം സ്കൂളിൽ ഗുഹ കണ്ടെത്തി 

പരിയാരം :കെ കെ എൻ പരിയാരം സ്മാരക ഗവ. വൊക്കെഷനൽ ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ തെങ്ങു നടാനായി കുഴിയെടുക്കുമ്പോൾ ആദിമ മനുഷ്യർ താമസിച്ച ഗുഹ കണ്ടെത്തി . രണ്ടു ദിവസം മുൻപേ കുഴിയെടുത്തു ഇന്നലെ തെങ്ങ് നടാനായി  കുഴി അല്പം കൂടി വികസിപ്പിക്കുമ്പോൾ കുഴി കണ്ടെത്തുകയായിരുന്നു. പുരാതന വാൾ , കലം , ചെല്ലം, അടപ്പ്‌ എന്നിവയായിരുന്നു കണ്ടെത്തിയത് . വിവരം അറിഞതുമുതൽ പരിസരത്തുള്ള നാട്ടുകാരുടെയും , മറ്റു ജനങ്ങളുടെയും ഒഴുക്കാണ് സ്കൂളിലേക്ക്. പുരാവസ്തുക്കൾ സ്കൂൾ ഹാളിൽ പ്രദർശനത്തിനു  വച്ചിട്ടാണ് ഉള്ളത്. ഗുഹ കണ്ടെത്തിയഭാഗം പരിയാരം പോലീസിന്റെ സംരക്ഷണത്തിലാണ് ഉള്ളത്. പുരാവസ്തു വിഭാഗത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നാണ് അതികൃത്ർ പറഞ്ഞത് . പാറ തുരന്നു ഒരാൾക്ക് മണങ്ങി അകത്തു പ്രവേശിക്കാനുള്ള വലുപ്പമാണ് ഗുഹക്കുള്ളത് .

തെങ്ങ് നടുന്ന സീഡ് / എൻ എസ് എസ് പ്രവർത്തകർ 

തെങ്ങു കുഴിയിലേക്ക് ഇറക്കി വെക്കുന്നു 

പരിയാരം സ്കൂളിലെ കുട്ടികൾ തെങ്ങു നടാനായി കുഴിയെടുത്തപ്പോൾ കണ്ടെത്തിയ ഗുഹ 

 ഗുഹയിൽ നിന്നും കണ്ടെത്തിയ പുരാതന വീട്ടുപകരണങ്ങൾ

ഗുഹയിൽ നിന്നും കണ്ടെത്തിയ വാൾ 

No comments:

Post a Comment