Saturday, 14 September 2013

ഒരുമയുടെ പൂക്കളം തീർത്തു 

 പരിയാരം : കെ കെ എൻ പരിയാരം ഗവ. വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികളും,രക്ഷിതാക്കളും , നാട്ടുകാരും, അധ്യാപകരും ഒരുമിച്ചു ചേർന്ന് അതിവിപുലമായി ഈ വർഷത്തെ ഓണം ആഘോഷിച്ചു. ഉദ്ഘാടന ചടങ്ങോടുകൂടി തുടങ്ങിയ പരിപാടി  കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ടാണ്ടിംഗ് കമ്മിറ്റീ ചെയർ പെർസൻ ശ്രീമതി. റോസ ഉദ്ഘാടനം നിർവഹിച്ചു. പരിയാരം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീമതി കെ. സാവിത്രി അധ്യക്ഷത വഹിച്ചു. വാർഡ്‌  മെമ്പർ ശ്രീമതി. പി. സുജന, പി ടി എ പ്രസിഡണ്ട്‌ ശ്രീ. എ. ലക്ഷ്മണൻ, മതർ പി ടി എ പ്രസിഡണ്ട്‌ ശ്രീമതി. ബിന്ദു ടി. വി., ഹെഡ് മാസ്റ്റർ ശ്രീ. ടി. ക. മാധവൻ  നമ്പൂതിരി, പ്രിൻസിപ്പാൾ ശ്രീ. പി. സത്യൻ മാസ്റ്റർ, ശ്രീമതി. ജസീന്ത ടീച്ചർ, ശ്രീ. കെ. മനോജ്‌ തുടങ്ങിയവർ  ആശംസകൾ നേർന്നു. സംഘാടക സമിതി ചെയർമാൻ ശ്രീ.പി. സുരേഷ് സ്വാഗതവും, ശ്രീ. വി. വി. രവീന്ദ്രൻ മാഷ് നന്ദിയും പറഞ്ഞു.
       തുടർന്ന് സ്കൂൾ ഗ്രൌണ്ടിൽ ഒരുമയുടെ പൂക്കളം തീർത്തു. കുട്ടികൾ,രക്ഷിതാക്കൾ , അധ്യാപകർ തുടങ്ങിയവർ ചേർന്നാണ്‌ ഒരുമയുടെ വിശാലമായ പൂക്കളം തീർത്തത്. പൂക്കളം ഓണാഘോഷത്തിനു മാറ്റു കൂട്ടി. തുടർന്ന് കുട്ടികളുടെയും, രക്ഷിതാക്കളുടെയും, അധ്യാപകരുടെയും ഓണക്കളികൾ നടന്നു. ബലൂണ്‍ പൊട്ടിക്കൽ, മിട്ടായി പെറുക്കൽ, സ്പൂണ്‍ റൈസിംഗ്, ബന്ന് ഈറ്റിങ്ങ്, കുപ്പിയിൽ വെള്ളം നിറക്കൽ, തോപ്പിക്കളി, ചാക്ക് റൈസ്, വടം വലി, മൂസിക്കൾ ചെയർ, പോപ്കോണ്‍ റൈസ് എന്നീ നാടൻ കളികളാണ് അരങ്ങേറിയത്.  ശേഷം ഓപ്പണ്‍ ടു ഓൾ ക്വിസ്സ് പരിപാടി കാണികൾക്ക്‌ പുതിയൊരു അനുഭൂതി തീർത്ത്‌  കൊണ്ട് വിജ്ഞാനത്തിന്റെ ബാന്ടകെട്ടഴിച്ചു. ക്വിസ്സ് വിജയികൾക്ക് സമ്മാനം നൽകി .
           പരിസ്ഥിതി സംരക്ഷണ ബോധവല്ക്കരണം ലക്ഷ്യമിട്ട് മാതൃഭൂമി സീഡ് കെ കെ എൻ  പി എം സ്കൂൾ അംഗങ്ങൾ അവതരിപ്പിച്ച തെരുവ് നാടകത്തിന്റെ ആദ്യ പ്രദർശനം നടന്നു . ഉച്ചയ്ക്ക് വിഭവ സമൃതമായ ഓണ സദ്യ ഒരുക്കി എല്ലാവർക്കും വിതരണം ചെയ്തതിനു ശേഷം പരിപാടി സമാപനം കൊണ്ടു.


പൂക്കൾ ഒരുക്കുന്ന ജെ ആർ സി, ഗൈഡ്സ് കുട്ടികൾ 
 ഹൈ സ്കൂൾ കുട്ടികൾ പൂക്കൾ  തയ്യാറാക്കുന്നു 
ഗ്രൌണ്ട്  നിരത്തുന്ന സ്കൌട്ടും , വളണ്ടിയറും 
കളം വരക്കുന്നു 
വി എച് എസ് ഇ ലെ പെണ്കുട്ടികൾ പൂക്കൾ തയ്യാറാക്കുന്നു 
പൂക്കൾ ഒരുക്കുന്ന വി എച് എസ്  ഇ ലെ ആണ്‍ കുട്ടികൾ 
പൂക്കളമൊരുങ്ങുന

പൂവിടുന്ന ജെ ആർ സി , വി എച് എസ് ഇ കുട്ടികൾ 

അധ്യാപികമാരുടെ നിർദ്ദേശമനുസരിച്ച് കുട്ടികൾ പൂക്കളമൊരുക്കുന്നു 

പൂക്കളത്തിന്റെ അവസാന മിനുക്ക്‌ പണിയിൽ 


കെ.കെ.എൻ പരിയാരം സ്മാരക സ്കൂളിലെ കുട്ടികൾ ഒരുക്കിയ ഒരുമയ്ടെ പൂക്കളം



സ്വഗതം : ശ്രീ. പി.സുരേഷ് (ചെയർമാൻ, സംഘാടക സമിതി)


അദ്ധ്യക്ഷ : ശ്രീമതി. കെ. സാവിത്രി (പഞ്ചായത്ത്‌ പ്രസിഡണ്ട്‌ )
ഉദ്ഘാടനം: ശ്രീമതി റോസ (ജില്ലാ പഞ്ചായത്ത്‌ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പെർസണ്‍)

 ആശംസകൾ ............

ശ്രീ എ. ലക്ഷ്മണൻ (പ്രസിഡണ്ട്‌ , പി ടി എ )
ശ്രീമതി. ടി. വി. ബിന്ദു (മദർ പി ടി എ. പ്രസിഡണ്ട്‌ )
ശ്രീ. ടി. കെ. മാധവൻ നമ്പൂതിരി (ഹെഡ് മാസ്റ്റർ)
ശ്രീ. പി. സത്യൻ മാസ്റർ (പ്രിൻസിപ്പാൾ )
ശ്രീമതി. ഫിലോ ജസീന്ത സെക്വേര (സീനിയർ അസിസ്റ്റന്റ് )
ശ്രീ. കെ. മനോജ്‌ മാസ്റ്റർ (സ്റ്റാഫ് സെക്രടറി )

നന്ദി: ശ്രീ. രവീന്ദ്രൻ മാഷ് (കണ്‍വീനർ സംഘാടക സമിതി )


സദ്യ വട്ടം 
സദ്യ ഒരുക്കുന്നവർ 
ഇല  വൃത്തിയാക്കുന്നവർ 
വിളമ്പാൻ തയ്യാറാക്കുന്നവർ 
ഭക്ഷണം വിളമ്പുന്ന അധ്യാപകൻ
 

സ്കൂളിലെ അധ്യാപകൻ ഷാജൻ പീറ്റർ കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നു 

Friday, 13 September 2013

ഓണാശംസകൾ

ഏവര്ക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഓണാശംസകൾ
മാധവൻ നമ്പൂതിരി ടി.കെ.
ഹെഡ് മാസ്റ്റർ



Thursday, 12 September 2013

 സംരംഭകത്വ ദിനാചരണം : മുഖ്യമന്ത്രി കുട്ടികളുമായി സംവദിച്ചു 

തിരുവനന്തപുരം : തൊഴിൽ അന്വേഷകരല്ലാതെ തൊഴിൽ സൃഷ്ടിക്കുന്ന ഒരു തലമുറയെ രൂപപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരിന്റെ നിർദേശാനുസരണം യുടൂബ് വഴി മുഖ്യ മന്ത്രി ഉമ്മൻ‌ചാണ്ടിയും , വ്യവസായവകുപ്പ് മന്ത്രി കുഞ്ഞാലികുട്ടിയും കുട്ടികളുമായി ഇന്ന് ഉച്ചക്ക് 1 മണിമുതൽ 1:30 വരെ കെ കെ എൻ പരിയാരം സ്കൂളിൽ സ്മാർട്ട്‌ റൂം ക്ലാസ്സിൽ വച്ച് സംവദിച്ചു . 10 )o  ക്ലാസ്സുമുതലുള്ള മുഴുവൻ കുട്ടികളുമായാണ് ഹാങ്ങ്‌ ഔട്ട്‌ വഴി സംവദിച്ചത് . സ്മാർട്ട്‌ റൂമിൽ ഒരുക്കിയ പരിപാടിയിൽ സ്കൂൾ ഹെഡ്‌മാസ്റ്റർ ടി കെ മാധവൻ  മാസ്റ്റർ, sitc അബ്ദുൽ റഷീദ് മാസ്റ്റർ, രവി മാസ്റ്റർ , തുടങ്ങിയവർ  നേതൃത്വം കൊടുത്തു. പരിപാടി തുടങ്ങുന്നതിനു മുൻപ്‌ ഹെഡ് മാസ്റ്റർ കുട്ടികൾക്ക് പരിപാടിയുടെ ഉദ്ദേശത്തെ  കുറിച്ച് വിവരണം നടത്തി.

 

 


 


 



കുട്ടികൾ മുഖ്യ മന്ത്രിയുടെയും , വ്യവസായ വകുപ്പ് മന്ത്രിയുടെയും വാക്കുകൾ  ഹാങ്ങ്‌ ഔട്ട്‌ വഴി വീക്ഷിക്കുന്നതിന്റെ വിവിധ ദൃശ്യങ്ങൾ 

Wednesday, 11 September 2013

പരിയാരം സ്കൂളിൽ ഗുഹ കണ്ടെത്തി 

പരിയാരം :കെ കെ എൻ പരിയാരം സ്മാരക ഗവ. വൊക്കെഷനൽ ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ തെങ്ങു നടാനായി കുഴിയെടുക്കുമ്പോൾ ആദിമ മനുഷ്യർ താമസിച്ച ഗുഹ കണ്ടെത്തി . രണ്ടു ദിവസം മുൻപേ കുഴിയെടുത്തു ഇന്നലെ തെങ്ങ് നടാനായി  കുഴി അല്പം കൂടി വികസിപ്പിക്കുമ്പോൾ കുഴി കണ്ടെത്തുകയായിരുന്നു. പുരാതന വാൾ , കലം , ചെല്ലം, അടപ്പ്‌ എന്നിവയായിരുന്നു കണ്ടെത്തിയത് . വിവരം അറിഞതുമുതൽ പരിസരത്തുള്ള നാട്ടുകാരുടെയും , മറ്റു ജനങ്ങളുടെയും ഒഴുക്കാണ് സ്കൂളിലേക്ക്. പുരാവസ്തുക്കൾ സ്കൂൾ ഹാളിൽ പ്രദർശനത്തിനു  വച്ചിട്ടാണ് ഉള്ളത്. ഗുഹ കണ്ടെത്തിയഭാഗം പരിയാരം പോലീസിന്റെ സംരക്ഷണത്തിലാണ് ഉള്ളത്. പുരാവസ്തു വിഭാഗത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നാണ് അതികൃത്ർ പറഞ്ഞത് . പാറ തുരന്നു ഒരാൾക്ക് മണങ്ങി അകത്തു പ്രവേശിക്കാനുള്ള വലുപ്പമാണ് ഗുഹക്കുള്ളത് .

തെങ്ങ് നടുന്ന സീഡ് / എൻ എസ് എസ് പ്രവർത്തകർ 

തെങ്ങു കുഴിയിലേക്ക് ഇറക്കി വെക്കുന്നു 

പരിയാരം സ്കൂളിലെ കുട്ടികൾ തെങ്ങു നടാനായി കുഴിയെടുത്തപ്പോൾ കണ്ടെത്തിയ ഗുഹ 

 ഗുഹയിൽ നിന്നും കണ്ടെത്തിയ പുരാതന വീട്ടുപകരണങ്ങൾ

ഗുഹയിൽ നിന്നും കണ്ടെത്തിയ വാൾ 

സ്കൌട്ട്  മാഷിന്റെ നേതൃത്വത്തിൽ സ്കൌട്ട് ഗ്രൂപ്പ്‌  പ്രശസ്ത ശില്പി ശ്രീ പവിത്രന്റെ ശിൽപംസന്ദർശിച്ചു

പരിയാരം :  പരിയാരം ഗ്രാമത്തിന്റെ യശസ് വാനോളം ഉയർത്തുന്ന പ്രശസ്ത ശില്പി ശ്രീ പവിത്രന്റെ വീട്ടിൽ കെ കെ എൻ  പരിയാരം സ്മാരക ഗവ. വോകേഷണൽ ഹയർ സെകണ്ടറി  സ്കൂളിലെ  സ്കൌട്ട് മാഷ് ശ്രീ ഇ പി  പവിത്രന്റെ നേതൃത്വത്തിൽ സ്കൌട്ട് ഗ്രൂപ്പ്‌  സന്ദർശനം നടത്തി. തൃശൂരിലെ ഒരു വീട്ടിലേക്കു വേണ്ടി പ്ലാവിന്റെ ഒറ്റതടിയിൽ തീർത്ത ഗണപതി ശിൽപം കണ്ടു. ശില്പ നിര്മ്മാണത്തെ കുറിച്ച് അദ്ദേഹം  കുട്ടികളുമായി സംവദിച്ചു . സീഡ് കോര്ഡിനെറ്റെർ റഷീദ്‌ മാസ്റ്റർ , ശിഹാബ് മാസ്റ്റർ എന്നിവർ അനുഗമിച്ചു  
സ്കൌട്ട് ഗ്രൂപ്പ്‌ ശില്പിയോടും,ശില്പതോടുമോപ്പം 

ശില്പി ശ്രീ പവിത്രൻ ശില്പ നിർമ്മാണത്തെ കുറിച്ച് കുട്ടികളോട് വിവരിക്കുന്നു 

ശില്പത്തെ കുറിച്ച് ചോടിചറിരിയുന്ന സ്കൌട്ട് ഗ്രൂപ്പ്‌ 

ശില്പിയ്ടെ വിവരണം ശ്രദ്ദിക്കുന്ന സ്കൌട്ട് ഗ്രൂപ്പ്‌ 

ശില്പത്തിനടുത്ത് ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ